ഒരു മാറ്റവുമില്ലാതെ ഇന്ത്യ, മുൻനിര തകർന്നു; പൃഥ്വി ഷായ്ക്ക് അർധ സെഞ്ച്വറി

ഒരു മാറ്റവുമില്ലാതെ ഇന്ത്യ, മുൻനിര തകർന്നു; പൃഥ്വി ഷായ്ക്ക് അർധ സെഞ്ച്വറി

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 113 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർ പൃഥ്വി ഷായുടെ അർധ സെഞ്ച്വറി ഇന്നിംഗ്‌സിന് തുണയാകുകയായിരുന്നു. ഷാ 64 പന്തിൽ 54 റൺസെടുത്തു പുറത്തായി

മായങ്ക് അഗർവാളും നായകൻ കോഹ്ലിയും വീണ്ടും പരാജയപ്പെട്ടു. മായങ്ക് 7 റൺസിനും കോഹ്ലി 3 റൺസിനും വീണു. രഹാനെ 7 റൺസെടുത്ത് പുറത്തായി. നിലവിൽ പൂജാര 47 റൺസുമായും ഹനുമ വിഹാരി 10 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യ നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്

രണ്ട് വിക്കറ്റെടുത്ത ടിം സൗത്തിയും ഓരോ വിക്കറ്റ് വീഴ്ത്തിയ ബോൾട്ടും ജമീസണുമാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. ഒന്നാം ടെസ്റ്റിന് വിഭിന്നിമായി ഇന്ത്യ താരതമ്യേന മികച്ച റൺ റേറ്റ് സൂക്ഷിക്കുന്നത് ആശ്വാസകരമാണ്. 3.58 ശരാശരിയിലാണ് ഇന്നിംഗ്‌സ് മുന്നോട്ടു പോകുന്നത്. ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

Share this story