ഒന്നാം ദിനം ന്യൂസിലാൻഡിന് സ്വന്തം; ഇന്ത്യ 242ന് പുറത്ത്, കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 63

ഒന്നാം ദിനം ന്യൂസിലാൻഡിന് സ്വന്തം; ഇന്ത്യ 242ന് പുറത്ത്, കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 63

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 242 റൺസിന് എല്ലാവരും പുറത്തായി. ടോസ് സ്വന്തമാക്കിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 63 ഓവർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്‌സ് നീണ്ടത്.

ഇന്ത്യക്കായി പൃഥ്വി ഷാ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി എന്നിവർ അർധ സെഞ്ച്വറികൾ നേടി. 55 റൺസെടുത്ത വിഹാരിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പൂജാര, പൃഥ്വി ഷാ എന്നിവർ 54 റൺസ് വീതം നേടി.

നായകൻ കോഹ്ലി ഒരിക്കൽ കൂടി പരാജയപ്പെട്ടു. വെറും മൂന്ന് റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. മായങ്ക് അഗർവാൾ 7 റൺസിനും റിഷഭ് പന്ത് 12 റൺസിനും രഹാനെ 7 റൺസിനും വീണു. മുഹമ്മദ് ഷമി 16, ബുമ്ര 10, ജഡേജ 9 റൺസെടുത്തു

അഞ്ച് വിക്കറ്റെടുത്ത ജമീസണാണ് ഇന്ത്യയെ തകർത്തത്. ടിം സൗത്തി, ബോൾട്ട് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വാഗ്നർ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗിൽ കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസ് എന്ന നിലയിലാണ്. ലാഥം 27 റൺസുമായും ബ്ലൻഡൽ 29 റൺസുമായും ക്രീസിലുണ്ട്.

Share this story