നാടിനാവേശമായി മാറി ജനകീയമാരത്തണ്‍

നാടിനാവേശമായി മാറി ജനകീയമാരത്തണ്‍

ഇരുമ്പുഴി: ജി എം യു പി സ്‌കൂളിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ മിനിമാരത്തൺ ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഒരു സർക്കാർ വിദ്യാലയമായ ഇരുമ്പുഴി ജി എം യു പി സ്‌കൂളിന് അഭിമാനിക്കാവുന്ന ഒന്നായിമാറി നാടിന്റെ ഐക്യത്തിനും അഖണ്ഡതക്കുമായി ഒരുക്കിയ മാരത്തൺ. വിദ്യാലയത്തിലെ പൂർവവിദ്യാർഥി പി ഉബൈദുള്ള എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഏഷ്യാഡ് മെഡൽ ജേതാവ് താണിക്കൽ കുഞ്ഞിമുഹമ്മദ്, ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി സുനീറ, വൈസ് പ്രസിഡന്റ് സി കെ ശിഹാബ്, പ്രമുഖ കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി എന്നിവരടക്കം അഞ്ഞൂറിൽപരം പേർ പങ്കെടുത്ത മാരത്തൺ വനിതാപ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. ജനറൽ വിഭാഗത്തിൽ എം മുർത്താസലി കിടങ്ങഴി, അബ്ദുൽ ഹമീദ് മങ്ങാട്ടുമൂല, സീനിയർ വിഭാഗത്തിൽ ഭാസ്‌കരൻ വി, അലക്‌സ് തോമസ്, വനിതാ വിഭാഗത്തിൽ ഹബീബ എ എം, നിഷാന ഇരുമ്പുഴി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്കർഹരായി.
നവതിയാഘോഷത്തിന്റെ ഭാഗമായി പുർവ അധ്യാപക-വിദ്യാർഥി സംഗമം, പ്രതിഭാ സംഗമം, ബാറ്റ്മിന്റൺ മത്സരം, ഷൂട്ടൗട്ട് മത്സരം എന്നിവയും സംഘടിപ്പിച്ചു.

പ്രധ്യാനാപകൻ ഹബീബുറഹ്മാൻ പുൽപാടൻ, എസ് എം സി ചെയർമാൻ മൂസ യു, പി ടി എ പ്രസിഡന്റ് അബ്ദുൽ മജീദ് കെ പി, റഫീഖ് കലയത്ത്, അലി കെ പി., ഷംസുദ്ദീൻ തോണിക്കടവത്ത്, സക്കീർ കെ പി, നിയാസ് ബാബു സി സി, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് വലിയാത്ര, അഷ്‌റഫ് സി പി, ഇസ്മയിൽ പി പി നേതൃത്വം നൽകി.

Share this story