അമ്പമ്പോ നാണക്കേട്: രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ദയനീയ തോൽവി, കിവീസ് ജയം ഏഴ് വിക്കറ്റിന്

അമ്പമ്പോ നാണക്കേട്: രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ദയനീയ തോൽവി, കിവീസ് ജയം ഏഴ് വിക്കറ്റിന്

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കിവീസ് സ്വന്തമാക്കി ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 242 റൺസിന് പുറത്തായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവീസിനെ 235 റൺസിന് എറിഞ്ഞിട്ട് ഏഴ് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാമിന്നിംഗ്‌സിൽ കേവലം 124 റൺസിന് ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നുവീഴുകയായിരുന്നു 24 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് രണ്ടാമിന്നിംഗ്‌സിലെ ഇന്ത്യൻ ടോപ് സ്‌കോറർ. കോഹ്ലി 14 റൺസും ജഡേജ 16 റൺസുമെടുത്തു. പൃഥ്വി ഷാ 14 റൺസിന് വീണു.

ഏഴ് ബാറ്റ്‌സ്മാൻമാർ രണ്ടക്കം തികയ്ക്കാതെ പുറത്തായി. നാല് വിക്കറ്റെടുത്ത ബോൾട്ടും മൂന്ന് വിക്കറ്റെടുത്ത സൗത്തിയുമാണ് രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് അപകടം വിതച്ചത്. വാഗ്നർ, ഗ്രാൻഡ്‌ഹോം എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി വിജയലക്ഷ്യമായ 132 റൺസിലേക്ക് ബാറ്റേന്തിയ കിവീസിനായി ഓപണർമാരായ ലാഥവും ബ്ലൻഡലും അർധ സെഞ്ച്വറി സ്വന്തമാക്കി.

ലാഥം 52 റൺസും ബ്ലൻഡൽ 55 റൺസുമെടുത്തു. വില്യംസൺ 5 റൺസെടുത്തു പുറത്തായി. മത്സരം അവസാനിക്കുമ്പോൾ ടെയ്‌ലറും നിക്കോൾസും അഞ്ച് വീതം റൺസെടുത്ത് പുറത്താകാതെ നിന്നു.

Share this story