വയസ്സ് വെറും 16 മാത്രം; ഷെഫാലി വർമ ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമത്

വയസ്സ് വെറും 16 മാത്രം; ഷെഫാലി വർമ ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമത്

ഐസിസി വനിതാ ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തെ തുടർന്ന് റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഷെഫാലി വർമ. ഐസിസി ടി20 റാങ്കിംഗിൽ ബാറ്റ്‌സ് വുമൺമാരുടെ റാങ്കിംഗിൽ ഷെഫാലി ഒന്നാം സ്ഥാനത്തേക്ക് ഉയർത്തു.

വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഷെഫാലി ഐസിസി ഒന്നാം റാങ്കിലേക്ക് എത്തുന്നത്. 761 പോയിന്റാണ് ഷെഫാലി വർമക്കുള്ളത്. ന്യൂസിലാൻഡിന്റെ സൂസി ബെയ്റ്റ്‌സാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഷെഫാലിക്ക് മുമ്പ് ഐസിസി ഒന്നാം റാങ്കിലെത്തിയ വനിതാ താരം മിതാലി രാജാണ്. ലോകകപപ്പിൽ ആദ്യ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി ഷെഫാലി 161 റൺസ് അടിച്ചു കൂട്ടിയിരുന്നു. ഇന്ത്യയുടെ തന്നെ മറ്റൊരു താരം സ്മൃതി മന്ദാന ആറാം സ്ഥാനത്തുണ്ട്. ഓസീസിന്റെ ബേത് മൂണിയാണ് മൂന്നാം സ്ഥാനത്ത്

ബൗളർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോൺ ഒന്നാം റാങ്കിലെത്തി. ഇന്ത്യയുടെ ദീപ്തി ശർമ അഞ്ചാം സ്ഥാനത്തും രാധാ യാദവ് ഏഴാം സ്ഥാനത്തുമുണ്ട്‌

Share this story