ഇതിഹാസ താരങ്ങൾ നേർക്കുനേർ; റോഡ് സേഫ്റ്റി വേൾഡ് സീരിസിന് ഇന്ന് തുടക്കം

ഇതിഹാസ താരങ്ങൾ നേർക്കുനേർ; റോഡ് സേഫ്റ്റി വേൾഡ് സീരിസിന് ഇന്ന് തുടക്കം

സച്ചിനും ലാറയും ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ നേർക്കുനേർ വരുന്ന റോഡ് സേഫ്റ്റി വേൾഡ് സീരിസ് ക്രിക്കറ്റിന് ഇന്ന് മുംബൈയിൽ തുടക്കമാകും. വൈകുന്നേരം ഏഴ് മണിക്ക് വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ഉദ്ഘാടന മത്സരം

സച്ചിൻ തെൻഡുൽക്കർ, സേവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, സഹീർ ഖാൻ, ഇർഫാൻ പത്താൻ തുടങ്ങിയവരാണ് ഇന്ത്യക്കായി അണിനിരക്കുക. വിൻഡീസനായി ബ്രയൻ ലാറ, ചന്ദർപോൾ, കാൾ ഹൂപ്പർ അടങ്ങുന്ന താരങ്ങളാണ് ഇറങ്ങുന്നത്.

സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷൻ നയിക്കുന്ന ശ്രീലങ്ക, ജോണ്ടി റോഡ്‌സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.

ഇന്ത്യാ ലെജൻഡ്‌സ് ടീം: സച്ചിൻ, വീരേന്ദർ സേവാഗ്, യുവരാജ് സിംഗ്, അജിത് അഗാർക്കർ, സഞ്ജയ് ബാംഗർ, മുനാഫ് പട്ടേൽ, മുഹമ്മദ് കൈഫ്, പ്രഗ്യാൻ ഓജ, സൈരാജ് ബഹുതുലെ, എബി കുരുവിള, സഹീർ ഖാൻ, ഇർഫാൻ പത്താൻ, സമീർ ഡീഗെ

Share this story