ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടും, മൂന്നും ഏകദിനങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടും, മൂന്നും ഏകദിനങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. കൊവിഡ് 19 കായിക ലോകത്തിലും ആശങ്ക വിതച്ച സാഹചര്യത്തിലാണ് തീരുമാനം. മാർച്ച് 15ന് ലക്‌നൗവിലും 18ന് കൊൽക്കത്തയിലുമാണ് മത്സരങ്ങൾ.

ഇന്നലെ ധർമശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ശേഷിക്കുന്ന മത്സരങ്ങൾ അടിച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനമായത്.

ഐപിഎൽ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് കായികമന്ത്രി കിരൺ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലിൽ വിദേശകളിക്കാരുടെ പങ്കാളിത്തവും ആശങ്കയിലാണ്. ഏപ്രിൽ 15വരെ സന്ദർശക വിസ കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഇവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ വരും.

ഒമ്പത് സംസ്ഥാനങ്ങളിലായി 60 മത്സരങ്ങളാണ് ഐപിഎല്ലിൽ നടക്കാനുള്ളത്. മത്സരങ്ങൾ റദ്ദാക്കണമെന്ന് കർണാടകയും മഹാരാഷ്ട്രയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സംസ്ഥാനങ്ങൾ സമാന ആവശ്യമുന്നയിച്ചാൽ ടൂർണമെന്റ് ഉപേക്ഷിക്കേണ്ടി വരുമോയെന്നതാണ് ബിസിസിഐയുടെ ആശങ്ക

Share this story