ഐ.പി.എല്‍ ഉപേക്ഷിച്ചാല്‍ നഷ്ടം 10000 കോടി രൂപ, മുള്‍മുനയില്‍ ബി.സി.സി.ഐ

ഐ.പി.എല്‍ ഉപേക്ഷിച്ചാല്‍ നഷ്ടം 10000 കോടി രൂപ, മുള്‍മുനയില്‍ ബി.സി.സി.ഐ

കോവിഡ് 19 പകരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ 10000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് തുക, സ്പോണ്‍സര്‍ഷിപ്പ്, പ്രക്ഷേപണാവകാശം, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം, യാത്ര-താമസ സൗകര്യങ്ങള്‍, മറ്റ് ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇത്രയും ഭീമമായ തുക നഷ്ടം വരുക.

വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച്ച നടക്കുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മീറ്റിങ്ങിലേക്ക് ഫ്രാഞ്ചൈസികളെ ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. ഇതിലാവും അന്തിമ തീരുമാനമാവുക.

ഐപിഎല്ലിലെ 35 ശതമാനം താരങ്ങളും സാങ്കേതിക വിദഗ്ധരും ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണ്. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കളിക്കാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും വരവിനേയും ബാധിക്കും. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് സാദ്ധ്യത. .

മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ ഐപിഎല്‍ നടത്തുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നതാണ് ഉചിതമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജുവും വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധ ഇനിയും താണ്ഡവമാടിയാല്‍ ബിസിസിഐയ്ക്ക് ഇതോടെ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കേണ്ടി വരുക.

Share this story