ഇനി ഒരു മടങ്ങിവരവ് ധോണിക്ക് ഉണ്ടാവില്ല; അത് അദ്ദേഹത്തിനു തന്നെ അറിയാം: ഹർഷ ഭോഗ്‌ലെ

Share with your friends

ധോണിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ. ഐപിഎൽ നടത്താൻ സാധ്യത ഉണ്ടായിരുന്നു എങ്കിൽ ധോണിക്ക് പ്രതീക്ഷ വെക്കാമായിരുന്നു എന്നും ഐപിഎൽ റദ്ദാക്കാനുള്ള സാഹചര്യം നിലനിൽക്കെ ആ പ്രതീക്ഷ ഇല്ലാതായെന്ന് ധോണിക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ക്‌ബസ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

“എനിക്ക് തോന്നുന്നത് ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് അവസാനിച്ചു എന്നാണ്. ടി-20 ലോകകപ്പിനെപ്പറ്റി ധോണി ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നെങ്കിൽ സാധ്യത കല്പിക്കാമായിരുന്നു. പക്ഷേ, അത് നടക്കുമെന്ന് തോന്നുന്നില്ല”- അദ്ദേഹം പറഞ്ഞു.

 

അതേ സമയം, ധോണി ഉടൻ വിരമിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹം തീരുമാനം എടുത്തു എന്നും സുഹൃത്തുക്കളുമായി വിഷയം ചർച്ച ചെയ്തു കഴിഞ്ഞെന്നും സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഇക്കാര്യം ബിസിസിഐയെ അദ്ദേഹം അറിയിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2020 ഐപിഎല്ലിൻ്റെ ഭാവിയെപ്പറ്റി അറിയാൻ ധോണി കാത്തിരിക്കുകയാണെന്നാണ് വിവരം.

 

ഐപിഎൽ റദ്ദാക്കിയാലും ധോണിക്ക് ടി-20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന് അദ്ദേഹത്തിൻ്റെ ബാല്യകാല പരിശീലകൻ കേശവ് രഞ്ജൻ ബാനർജി പറഞ്ഞിരുന്നു. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിയ ഐപിഎൽ രാജ്യത്തെ വഷളാവുന്ന സ്ഥിതി പരിഗണിച്ച് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് ധോണിയുടെ പഴയ പരിശീലകൻ്റെ പ്രതികരണം.

   

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Powered by