ശ്രീശാന്ത് തിരികെ ക്രിക്കറ്റിലേക്ക്; ഈ വർഷം രഞ്ജിയിൽ കേരളത്തിന് വേണ്ടി കളിച്ചേക്കും

ശ്രീശാന്ത് തിരികെ ക്രിക്കറ്റിലേക്ക്; ഈ വർഷം രഞ്ജിയിൽ കേരളത്തിന് വേണ്ടി കളിച്ചേക്കും

ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേരളാ ടീമിലേക്ക് തിരിച്ചെത്തുന്നതായാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ രഞ്ജി ട്രോഫിയിൽ ശ്രീശാന്ത് കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

സെപ്റ്റംബറിൽ വിലക്ക് തീർന്നാൽ ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ വിളിക്കും. ശ്രീശാന്തിന്റെ സാന്നിധ്യം ടീമിന് നേട്ടമാണെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.

ശ്രീശാന്തിന്റെ പ്രായം ഒന്നും കെ സി എ പരിഗണിക്കുന്നില്ല. അദ്ദേഹം എക്‌സ്ട്രാ ഓർഡിനറി ബൗളറാണ്. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ഏക കടമ്പയെന്നും ശ്രീജിത്ത് വി നായർ പറഞ്ഞു.

ഐപിഎൽ കോഴവിവാദത്തെ തുടർന്ന് 2013ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. പിന്നീടിത് ബിസിസിഐ ഏഴ് വർഷമായി ചുരുക്കിയിരുന്നു. ഇതിന്റെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും.

Share this story