വസീം ജാഫറിന് പുതിയ ചുമതല; ഉത്തരാഖണ്ഡ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു

വസീം ജാഫറിന് പുതിയ ചുമതല; ഉത്തരാഖണ്ഡ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു

മുൻ ഇന്ത്യൻ താരവും രഞ്ജി ഇതിഹാസവുമായി വസീം ജാഫറിന് പുതിയ ചുമതല. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ജാഫറിനെ നിയമിച്ചു. ാെരു വർഷത്തേക്കാണ് നിയമനം

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് വസീം ജാഫർ. കഴിഞ്ഞ സീസണോടെയാണ് രഞ്ജിയിൽ നിന്ന് വിരമിച്ചത്. മുംബൈക്ക് വേണ്ടി കളി ആരംഭിച്ച ജാഫർ വിദർഭക്ക് വേണ്ടി കളിക്കവെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇരുപത് വർഷത്തിലേറെയായി രഞ്ജിയിലെ അഭിവാജ്യ ഘടകമായിരുന്നു അദ്ദേഹം

വെല്ലുവിളി നിറഞ്ഞ ജോലിയാണിത്. ഇതാദ്യമായാണ് ഏതെങ്കിലും ടീമിന്റെ മുഖ്യ പരിശീലകനാകുന്നതെന്നും വസീം ജാഫർ പറഞ്ഞു. ഇന്ത്യൻ ദേശീയ ടീമിൽ 2000 മുതൽ 2008 വരെ വസീം ജാഫർ കളിച്ചിരുന്നു. 21 ടെസ്റ്റുകളിൽ നിന്നായി അഞ്ച് സെഞ്ച്വറികളും രണ്ട് ഇരട്ട സെഞ്ച്വറികളും അടക്കം 1944 റൺസ് നേടിയിട്ടുണ്ട്

260 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച വസീം ജാഫർ 19,410 റൺസ് നേടി. 57 സെഞ്ച്വറികളും 91 അർധ സെഞ്ച്വറികളും സ്വന്തമാക്കി. 314 റൺസാണ് ഉയർന്ന സ്‌കോർ. രഞ്ജിയിൽ 40 സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്.

Share this story