ഏഴ് പാക് ക്രിക്കറ്റ് താരങ്ങൾക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിൽ

ഏഴ് പാക് ക്രിക്കറ്റ് താരങ്ങൾക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിൽ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏഴ് കളിക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് പേർക്ക് കൂടി രോഗം ബാധിച്ചത്.

ഓൾ റൗണ്ടറായ ഷദബ് ഖാൻ, ബാറ്റ്‌സ്മാൻ ഹൈദർ അലി, ബൗളർ ഹാരിസ് റൗഫ് എന്നിവർക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നൈൻ, ഫഖർ സമാൻ, മുഹമ്മദ് റിസ് വാൻ, ഇമ്രാൻ ഖാൻ എന്നിവർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു

ഇതോടെ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിലായി. പര്യടനത്തിന് മുന്നോടിയായി റാവൽപിണ്ടിയിൽ നടന്ന പരിശോധനയിലാണ് താരങ്ങൾക്ക് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 28നാണ് പാക്കിസ്ഥാൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കേണ്ടിയിരുന്നത്.

Share this story