ശ്രീശാന്ത് പറയുന്നു; ഐപിഎലിൽ ഈ ടീമുകൾക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹിക്കുന്നത്!

ശ്രീശാന്ത് പറയുന്നു; ഐപിഎലിൽ ഈ ടീമുകൾക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹിക്കുന്നത്!

ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ടീമുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി മലയാളി താരം എസ് ശ്രീശാന്ത്. ഐപിഎല്‍ താരലേലത്തില്‍ ഏത് ടീം തന്നെയെടുത്താലും കളിക്കുമെങ്കിലും ആദ്യ ചോയ്സ് മുംബൈ ഇന്ത്യന്‍സാണ് ശ്രീശാന്ത് ക്രിക്ക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് കാരണം മുംബൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യമുണ്ടെന്നതാണ്. മുംബൈക്കായി കളിക്കാന്‍ അവസരം ലഭിച്ചാല്‍ സച്ചിനൊപ്പം വീണ്ടും ഡ്രസ്സിംഗ് റൂം പങ്കിടാനും അദ്ദേഹത്തില്‍ നിന്ന് ഒരു പാട് പഠിക്കാനും കഴിയുമെന്നും ശ്രീശാന്ത് പറഞ്ഞു.

എം എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് തന്റെ രണ്ടാമത്തെ ചോയ്സെന്നും ശ്രീശാന്ത് പറഞ്ഞു. ചെന്നൈ കഴിഞ്ഞാല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത് വിരാട് കോലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയാണെന്നും ശ്രീശാന്ത് വ്യക്തമാക്കി. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്ബോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും.

തെളിവില്ലാത്ത കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രീംകോടതി ഇടപെട്ടഷശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്.ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് തീരുന്നത്. ഈ വര്‍ഷത്തെ കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this story