ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി കുൽദീപ് യാദവ്! അവർ വിരമിച്ചത് നന്നായി

ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി കുൽദീപ് യാദവ്! അവർ വിരമിച്ചത് നന്നായി

ഓസ്‌ട്രേലിയന്‍ താരമായ സ്റ്റീവ് സ്മിത്തിനെതിരെയും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലേഴ്‌സിനെതിരെയും പന്ത് എറിയുക കടുത്ത വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഇരു താരങ്ങള്‍ക്കും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനുള്ള സവിശേഷ കഴിവുകള്‍ ഉണ്ടെന്നും കുല്‍ദീപ് യാദവ് പറഞ്ഞു.

സ്റ്റീവ് സ്മിത്ത് എപ്പോഴും ബാക് ഫൂട്ടിലാണ് തന്നെ നേരിടുകയെന്നും വളരെ വൈകിയാണ് താരം പന്തിനെ നേരിടുകയെന്നും അത് തനിക്ക് വലിയ വെല്ലുവിളിയാണെന്നും കുല്‍ദീപ് യാദവ് പറഞ്ഞു.

ഏകദിനത്തില്‍ ഡിവില്ലേഴ്‌സിന് സവിശേഷമായ ഒരു ശൈലി ഉണ്ടെന്നും അദ്ദേഹം മികച്ച താരമായിരുന്നെന്നും കുല്‍ദീപ് യാദവ് പറഞ്ഞു. ഡിവില്ലേഴ്‌സ് വിരമിച്ചത് നന്നായെന്നും വേറെ ഒരു ബാറ്റ്സ്മാനും തനിക്കെതിരെ കൂടുതൽ റണ്‍സ് നേടുമെന്ന പേടി തനിക്ക് ഇല്ലെന്നും കുല്‍ദീപ് യാദവ് പറഞ്ഞു.

Share this story