വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ അവര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി, മുഷ്ടി ചുരുട്ടി ഉയര്‍ത്തി; ഇംഗ്ലണ്ടില്‍ നിന്നൊരു മനോഹര കാഴ്ച

കൊവിഡ് പശ്ചാത്തലത്തില്‍ ഒരിടവേളക്ക് ശേഷം ക്രിക്കറ്റ് മൈതാനങ്ങള്‍ ഉണര്‍ന്നുതുടങ്ങി. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരമാണ് കൊവിഡ് ഇടവേളക്ക് ശേഷം ആദ്യം നടക്കുന്നത്. 116 ദിവസത്തിന് ശേഷമാണ് ക്രിക്കറ്റ് വീണ്ടും സജീവമാകുന്നത്.

വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ അവര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി, മുഷ്ടി ചുരുട്ടി ഉയര്‍ത്തി; ഇംഗ്ലണ്ടില്‍ നിന്നൊരു മനോഹര കാഴ്ച

വംശീയാധിക്ഷേപങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സതാംപ്ടണില്‍ നടക്കുന്ന ടെസ്റ്റിന് തുടക്കമായത്. ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്നാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്.

വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ അവര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി, മുഷ്ടി ചുരുട്ടി ഉയര്‍ത്തി; ഇംഗ്ലണ്ടില്‍ നിന്നൊരു മനോഹര കാഴ്ച

ഇംഗ്ലണ്ട് ഓപണര്‍മാരും അമ്പയര്‍മാരും പിച്ചില്‍ മുട്ടുകുത്തി നിന്നപ്പോള്‍ വിന്‍ഡീസ് താരങ്ങള്‍ കറുത്ത ഗ്ലൗസ് അണിഞ്ഞ മുഷ്ടി ഉയര്‍ത്തിപ്പിടിച്ചു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ലോകവ്യാപകമായി വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധ സ്വരം ഉയര്‍ന്നത്. ക്രിക്കറ്റ് താരങ്ങളും ഇതിന് പിന്തുണ നല്‍കുകയായിരുന്നു.

വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ അവര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി, മുഷ്ടി ചുരുട്ടി ഉയര്‍ത്തി; ഇംഗ്ലണ്ടില്‍ നിന്നൊരു മനോഹര കാഴ്ച

Share this story