ട്വന്റി 20 ലോകകപ്പ് നടത്താന്‍ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് ഗാംഗുലി

ട്വന്റി 20 ലോകകപ്പ് നടത്താന്‍ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് ഗാംഗുലി

വലിയ വരുമാനമുണ്ടാക്കാൻ സാധിക്കുമെന്നതിനാൽ ട്വന്റി 20 ലോകകപ്പ് നടത്താൻ ഐ.സി.സി തങ്ങളുടെ പരമാവധി ശ്രമിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ബി.സി.സി.ഐക്ക് ഐ.പി.എൽ എന്നപോലെ തന്നെ പ്രധാനമാണ് ഐ.സി.സിക്ക് ട്വന്റി 20 ലോകകപ്പെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

Read Also സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു https://metrojournalonline.com/kerala/2020/07/12/one-more-covid-death-in-kerala-8.html?fbclid=IwAR0oKxdePGvFPqPRxBTTIKbpdWWkQjsVrZ0NHFIkmqxJQc8AkizZ2V043QA

ലോകകപ്പിന്റെ ഭാവി സംബന്ധിച്ച് ഐ.സി.സി ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ബി.സി.സി.ഐ അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിൽ മാത്രമേ ബി.സി.സി.ഐക്ക് ഐ.പി.എല്ലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ലോകകപ്പ് മാറ്റിവെയ്ക്കുകയാണെങ്കിൽ ഒക്ടോബർ – നവംബർ വിൻഡോയിൽ ഐ.പി.എൽ നടത്താനാണ് ബോർഡ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം ഈ വർഷം അവസാനം നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം നടക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

Share this story