ചരിത്ര നേട്ടവുമായി ജേസണ്‍ ഹോള്‍ഡര്‍; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ കുതിച്ചുകയറ്റം

ചരിത്ര നേട്ടവുമായി ജേസണ്‍ ഹോള്‍ഡര്‍; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ കുതിച്ചുകയറ്റം

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്ര നേട്ടം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍ഡീസ് ബൗളര്‍ സ്വന്തമാക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റുമായി ഹോള്‍ഡര്‍ റാങ്കിംഗില്‍ സ്ഥാനം സ്ഥാനത്തേക്ക് കയറി.

സതാംപ്ടണില്‍ നടന്ന ഇംഗ്ലണ്ട്-വിന്‍ഡീസ് ആദ്യ ടെസ്റ്റിന് പിന്നാലെയാണ് നേട്ടം. ആദ്യ ഇന്നിംഗ്‌സിലെ ആറ് വിക്കറ്റുകള്‍ സഹിതം ടെസ്റ്റില്‍ ഏഴ് വിക്കറ്റുകള്‍ ഹോള്‍ഡര്‍ സ്വന്തമാക്കി. 826 പോയിന്റാണ് ഹോള്‍ഡര്‍ക്കുള്ളത്. 2000ല്‍ കോട്‌നി വാല്‍ഷ് സ്വന്തമാക്കിയ 866 പോയിന്റാണ് ഇതുവരെ ഒരു വിന്‍ഡീസ് ബൗളര്‍ നേടിയ ഉയര്‍ന്ന പോയിന്റ്

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്ത് എത്തി. 485 പോയിന്റാണ് ഹോള്‍ഡര്‍ക്കുള്ളഥ്. 431 പോയിന്റുള്ള ബെന്‍ സ്‌റ്റോക്‌സ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ താരം വിരാട് കോഹ്ലി ബാറ്റിംഗില്‍ രണ്ടാം സ്ഥാനത്തും പൂജാര ഏഴാം സ്ഥാനത്തും രഹാനെ ഒമ്പതാം സ്ഥാനത്തുമുണ്ട്.

Share this story