സ്റ്റോക്‌സിനും സിബിലിക്കും സെഞ്ച്വറി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ

സ്റ്റോക്‌സിനും സിബിലിക്കും സെഞ്ച്വറി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് എന്ന നിലയിലാണ്

ഇംഗ്ലണ്ടിനായി ബെൻ സ്‌റ്റോക്‌സും ഓപണർ ഡോം സിബിലിയും സെഞ്ച്വറി തികച്ചു. ടോസ് നേടിയ വിൻഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 29 റൺസിനിടെ രണ്ട് വിക്കറ്റുകൾ വീണ് ഇംഗ്ലണ്ട് പതറിയെങ്കിലും പിന്നീട് കളി സ്വന്തം വരുതിയിലാക്കുകയായിരുന്നു

സിബിലി 120 റൺസെടുത്ത് പുറത്തായി. ബെൻ സ്റ്റോക്‌സ് 158 റൺസുമായി ക്രീസിലുണ്ട്. ബേൺസ് 15 റൺസിനും ജോ റൂട്ട് 23 റൺസിനും വീണു. ഏഴ് റൺസുമായി ഒലീ പോപ്പാണ് സ്റ്റോക്‌സിനൊപ്പം ക്രീസിലുള്ളത്. വിൻഡീസിനായി റോസ്റ്റൻ ചേസ് മൂന്നും അൽസാരി ജോസഫ് ഒരു വിക്കറ്റും നേടി

Share this story