ഐസിസി ചെയർമാനാകാൻ ഏറ്റവും അനുയോജ്യൻ ഗാംഗുലിയെന്ന് കുമാർ സംഗക്കാര

ഐസിസി ചെയർമാനാകാൻ ഏറ്റവും അനുയോജ്യൻ ഗാംഗുലിയെന്ന് കുമാർ സംഗക്കാര

ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി സൗരവ് ഗാംഗുലിയെന്ന് ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാര. നിലവിൽ ബിസിസിഐ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.

ആഭ്യന്തര ബോർഡിന് വേണ്ടി പക്ഷപാതപരമായി പെരുമാറാത്ത ഒരാളായിരിക്കണം ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് വരേണ്ടത്. സൗരവ് ഗാംഗുലി അത്തരത്തിലുള്ള ഒരാളാണ്. സൗരവിന് തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും

ഗാംഗുലിയുടെ വലിയൊരു ആരാധകനാണ് ഞാൻ. ക്രിക്കറ്റർ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ ക്രിക്കറ്റ് ബുദ്ധിയും അപാരമാണെന്ന് സംഗക്കാര പറഞ്ഞു. നേരത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഗ്രെയിം സ്മിത്തും ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് വരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Share this story