റൊണാൾഡോയുടെ ഇരട്ടഗോളുകൾ പാഴായി; ജയിച്ചിട്ടും യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

റൊണാൾഡോയുടെ ഇരട്ടഗോളുകൾ പാഴായി; ജയിച്ചിട്ടും യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസ് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. ടൂറിനിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒളിമ്പിക് ലിയോണിനെതിരെ 2-1ന് ജയിച്ചെങ്കിലും യുവന്റസ് പുറത്താകുകയായിരുന്നു. എവേ ഗോളിന്റെ ആനുകൂല്യത്തിൽ ലിയോൺ ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യപാദ മത്സരത്തിൽ ലിയോൺ 1-0ന് ജയിച്ചിരുന്നു.

യുവന്റസിന്റെ രണ്ട് ഗോളുകളും നേടിയത് ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. 12ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലിയോൺ ആണ് മുന്നിലെത്തിയത്. 43ാം മിനിറ്റിൽ ക്രിസ്റ്റിയാനോ യുവെയുടെ സമനില ഗോൾ നേടി. 60ാം മിനിറ്റിൽ ലോങ് റേഞ്ചിലൂടെ രണ്ടാം ഗോളും അദ്ദേഹം സ്വന്തമാക്കി. പക്ഷേ ക്വാർട്ടറിലേക്ക് കയറാൻ ഒരു ഗോൾ കൂടി യുവന്റസിന് വേണ്ടിയിരുന്നു.

Share this story