വിടവാങ്ങൽ മത്സരം ഒരുക്കാൻ ബിസിസിഐ; ധോണിയുടെ തീരുമാനം നിർണായകമാകും

വിടവാങ്ങൽ മത്സരം ഒരുക്കാൻ ബിസിസിഐ; ധോണിയുടെ തീരുമാനം നിർണായകമാകും

ഇന്ത്യക്ക് രണ്ട് ലോകകപ്പുകൾ നേടി തന്ന നായകൻ സമൂഹ മാധ്യമത്തിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോൾ നെറ്റി ചുളിച്ചത് ആരാധകരായിരുന്നു. മഹേന്ദ്രസിംഗ് ധോണിക്ക് അർഹിക്കുന്ന വിരമിക്കൽ മത്സരം നൽകണമെന്ന് ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇതോടെ ബിസിസിഐയും സമാന രീതിയിൽ ചിന്തിക്കാനാരംഭിച്ചു.

മുതിർന്ന താരങ്ങളുടെ കൂടി അഭിപ്രായം മാനിച്ച് ധോണിക്ക് വിരമിക്കൽ മത്സരം നൽകാനുള്ള തീരുമാനത്തിലാണ് ബിസിസിഐ. പക്ഷേ അടുത്തൊന്നും ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധി. എങ്കിലും ഐപിഎല്ലിന് ശേഷം ധോണിക്ക് അർഹിക്കുന്ന വിടവാങ്ങൽ മത്സരം നൽകാനാണ് ബിസിസിഐയുടെ തീരുമാനം

അതേസമയം ധോണിയുടെ തീരുമാനവും ഇതിൽ പ്രധാനമാണ്. ഇൻസ്റ്റഗ്രാം വഴി വിരമിക്കൽ അറിയിച്ചതിന് പിന്നാലെ ഒരു പ്രതികരണവും ധോണി നടത്തിയിട്ടില്ല. വിടവാങ്ങൽ മത്സരം ഒരുക്കുന്ന കാര്യം ധോണിയുമായി സംസാരിക്കുമെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചു. അദ്ദേഹത്തിന്റെ വിരമിക്കൽ ഇങ്ങനെ ആയിക്കൂടെന്ന് ബിസിസിഐക്ക് നിർബന്ധമുണ്ട്. അതിനാൽ ഒരു മത്സരം ഒരുക്കാൻ ബിസിസിഐ തയ്യാറാണ്. പക്ഷേ ധോണിയുടെ അഭിപ്രായവും ഇതിൽ പ്രധാനമാണെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു.

Share this story