ബാഴ്‌സലോണയുമായുള്ള ബന്ധം മെസി അവസാനിപ്പിക്കുന്നു; വരാനുള്ളത് ഔദ്യോഗിക സ്ഥിരീകരണം മാത്രം

ബാഴ്‌സലോണയുമായുള്ള ബന്ധം മെസി അവസാനിപ്പിക്കുന്നു; വരാനുള്ളത് ഔദ്യോഗിക സ്ഥിരീകരണം മാത്രം

ബാഴ്‌സലോണയുമായുള്ള 19 വർഷം നീണ്ടുനിന്ന ബന്ധം ലയണൽ മെസി അവസാനിപ്പിക്കുന്നു. ഇന്നലെ ചേർന്ന ബോർഡ് യോഗത്തിൽ ക്ലബ്ബിനൊപ്പം തുടരാനാഗ്രഹമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.

മെസിയുടെ ആഗ്രഹം ക്ലബ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം വിഷയത്തിൽ ബാഴ്‌സലോണ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻതാരം കാർലസ് പുയോൾ രംഗത്തുവന്നു. പുയോളിന്റെ ട്വീറ്റിന് സുവാരസ് പ്രതികരണവും ഇട്ടതോടെ മെസ്സിയുടെ വിടവാങ്ങൽ ഏറെക്കുറെ സ്ഥിരീകരിച്ച മട്ടാണ്.

സീസണിൽ ഒരു കിരീടം പോലും നേടാൻ ബാഴ്‌സലോണക്ക് സാധിച്ചിരുന്നില്ല. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ മെസ്സിയുടെ അസ്വസ്ഥതകൾ വർധിച്ചുവെന്നാണ് കരുതപ്പെടുന്നത്. പുതിയ പരിശീലകൻ റൊണാൾഡോ കോമാനൊപ്പം പ്രവർത്തിക്കാനുള്ള താത്പര്യക്കുറവും മെസ്സിക്കുണ്ട്

പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്കോ നെയ്മർ തുടരുന്ന പി എസ് ജിയിലേക്കോ താരം പോയേക്കുമെന്നാണ് സൂചനകൾ.

Share this story