പോർച്ചുഗൽ ജേഴ്‌സിയിൽ രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോളുകൾ; അപൂർവ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്‌സിയിൽ രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോളുകൾ; അപൂർവ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോളുകൾ എന്ന നേട്ടം തികച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ രാജ്യത്തിനായി 100 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റിയാനോ. യൂറോപ്യൻ നാഷണൽസ് ലീഗിൽ സ്വീഡനെതിരായ മത്സരത്തിലാണ് റൊണാൾഡോ തന്റെ നൂറാം ഗോൾ സ്വന്തമാക്കിയത്.

ഇറാൻ താരം അലി ഡെയ്യാണ് ഇതിന് മുമ്പ് രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോൾ എന്ന നേട്ടം കൈവരിച്ചത്. 109 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇത് മറികടക്കാൻ റൊണാൾഡോക്ക് 10 ഗോളുകൾ കൂടി മതി. 165 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റിയാനോ 100 ഗോൾ സ്വന്തമാക്കിയത്.

100 ഗോളുകളിൽ 57 എണ്ണവും റൊണാൾഡോ നേടിയത് ഫ്രീകിക്കിലൂടെയാണ്. 2004ൽ 19ാം വയസ്സിൽ യൂറോ കപ്പിലാണ് പോർച്ചുഗലിനായി റൊണാൾഡോ ആദ്യ ഗോൾ നേടിയത്.

Share this story