തകർത്തടിച്ച് മുംബൈ തുടങ്ങി, എറിഞ്ഞിട്ട് ചെന്നൈ ബൗളർമാരും; 163 റൺസ് വിജയലക്ഷ്യം

തകർത്തടിച്ച് മുംബൈ തുടങ്ങി, എറിഞ്ഞിട്ട് ചെന്നൈ ബൗളർമാരും; 163 റൺസ് വിജയലക്ഷ്യം

ഐപിഎൽ പതിമൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 163 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. ടോസ് നേടിയ ചെന്നൈ നായകൻ ധോണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ഹിറ്റ്മാൻ രോഹിത് ശർമയും ക്വിന്റൺ ഡികോക്കുമാണ് മുംബൈ ഇന്നിംഗ്‌സ് ആരംഭിച്ചത്. 4.4 ഓവറിൽ ഇരുവരും ചേർന്ന് സ്‌കോർ 46ൽ എത്തിച്ചു. രോഹിതാണ് ആദ്യം പുറത്തായത്. 10 പന്തിൽ രണ്ട് ബൗണ്ടറി ഉൾപ്പെടെ 12 റൺസെടുത്ത രോഹിതിനെ ചൗളയാണ് പുറത്താക്കിയത്.

സ്‌കോർ 48ൽ നിൽക്കെ 20 പന്തിൽ 33 റൺസുമായി ഡികോക്കും മടങ്ങി. സ്‌കോർ 92ൽ സൂര്യകുമാർ യാദവും 121ൽ സൗരഭ് തിവാരിയും മടങ്ങി. 31 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 42 റൺസാണ് തിവാരി നേടിയത്. യാദവ് 17 റൺസെടുത്തു

കീറൺ പൊള്ളാർഡ് 18 റൺസും ജയിംസ് പാറ്റിൻസൺ 11 റൺസുമെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ 14, കൃനാൽ പാണ്ഡ്യ 3, രാഹുൽ ചാഹർ 2, എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. ബുമ്ര 5 റൺസുമായി പുറത്താകാതെ നിന്നു.

ചെന്നൈക്ക് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും സാം കറൺ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റും നേടി.

Share this story