ഐപിഎൽ: പോയിന്റ് പട്ടികയില്‍ മുന്നില്‍ ആര്? ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ് പട്ടിക എങ്ങനെ?

Share with your friends

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിച്ച് നാല് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ കാര്യങ്ങളെന്നതിനാല്‍ പല താരങ്ങളും താളം കണ്ടെത്താന്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. ഇത്തവണ കിരീടം പുതിയൊരു അവകാശിയിലേക്കെത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. ഐപിഎല്ലിന്റെ നിലവിലെ പോയിന്റ് പട്ടിക നമുക്ക് പരിശോധിക്കാം.

പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ തലപ്പത്ത്
സിഎസ്‌കെയെ 16 റണ്‍സിന് തോല്‍പ്പിച്ച രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. നെറ്റ്‌റണ്‍റേറ്റിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മുന്നിട്ട് നില്‍ക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ 216 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. ഇത് അവരുടെ പോയിന്റിലും പ്രതിഫലിച്ചു. വിരാട് കോലിയുടെ ആര്‍സിബി, ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപിറ്റല്‍സ്, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ് ആദ്യ നാലിലുള്ള മറ്റുള്ളവര്‍. സിഎസ്‌കെ ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ രാജസ്ഥാനോട് തോറ്റു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ ആദ്യ മത്സരം തോറ്റിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം ഇന്ന് മുംബൈക്കെതിരെയാണ്.

ഓറഞ്ച് ക്യാപില്‍ ഡുപ്ലെസിസ്
രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസ് 130 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 160.49 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ഡുപ്ലെസിസ് 7 വീതം സിക്‌സും ഫോറും ഇതിനോടകം അക്കൗണ്ടിലാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് പഞ്ചാബിന്റെ മായങ്ക് അഗര്‍വാളാണ്. ഡല്‍ഹിക്കെതിരേ നേടിയ 89 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. രാജസ്ഥാന്റെ സഞ്ജു സാംസണ്‍ (74),സിഎസ്‌കെയുടെ അമ്പാട്ടി റായിഡു (71),രാജസ്ഥാന്റെ സ്റ്റീവ് സ്മിത്ത് (69) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവര്‍.

പര്‍പ്പിള്‍ ക്യാപില്‍ സാം കറാന്‍
സിഎസ്‌കെയുടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാനാണ് പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് കറാന്‍ വീഴ്ത്തിയത്. സിഎസ്‌കെയിലെ സഹതാരം ലൂങ്കി എന്‍ഗിഡിയും നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും ആവറേജിന്റെയും ഇക്കോണമി റേറ്റിന്റെയും കരുത്തില്‍ കറാന്‍ മുന്നിട്ട് നില്‍ക്കുകയാണ്. പഞ്ചാബിന്റെ മുഹമ്മദ് ഷമി,ആര്‍സിബിയുടെ യുസ്‌വേന്ദ്ര ചഹാല്‍,സിഎസ്‌കെയുടെ ദീപക് ചഹാര്‍,രാജസ്ഥാന്റെ രാഹുല്‍ തിവാട്ടിയ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മൂന്ന് മുതല്‍ ആറ് സ്ഥാനങ്ങളിലുണ്ട്.

വിലപ്പെട്ട താരം
സീസണിലെ വിലപ്പെട്ട താരത്തിനുള്ള പട്ടികയിലും സിഎസ്‌കെയുടെ സാം കറാനാണ് മുന്നില്‍. 56 പോയിന്റാണ് കറാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിഎസ്‌കെയുടെ തന്നെ ഫഫ് ഡുപ്ലെസിസിന് 52 പോയിന്റും രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ് 44 പോയിന്റുമുണ്ട്. 41 പോയിന്റുള്ള മാര്‍ക്കസ് സ്‌റ്റോയിനിസ് നാലാം സ്ഥാനത്തും 34 പോയിന്റുള്ള മായങ്ക് അഗര്‍വാള്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!