പഞ്ചാബിനെ ഒന്ന് കൊതിപ്പിച്ചു, പിന്നെ ചങ്കിൽ കയറി പൊങ്കാലയിട്ടു; തിവാട്ടിയ-ദി റിയൽ സൈക്കോ

Share with your friends

പഞ്ചാബിന്റെ റൺ ചേസ് ചെയ്യുന്ന രാജസ്ഥാന്റെ 18ാം ഓവർ വരെ ആരാധകരുടെ ചീത്ത കേട്ടുകൊണ്ടിരുന്ന ഒരു താരമായിരുന്നു രാഹുൽ തിവാട്ടിയ. തകർപ്പനടികൾക്ക് സ്മിത്ത് നിയോഗിച്ച് ഇറക്കി വിട്ടതാണ് തിവാട്ടിയയെ. പക്ഷേ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്.

തിവാട്ടിയ ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതിനൊപ്പം ജയിക്കാനവശ്യമായ റൺ റൺറേറ്റും കുത്തനെ ഉയർന്നു. 17ാം ഓവറിൽ സഞ്ജു വീണതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചുവെന്നായിരുന്നു ആരാധകരുടെ സ്ഥിതി.

മറുവശത്ത് പഞ്ചാബിന്റെ പ്രതീക്ഷ തിവാട്ടിയയിലായിരുന്നു. സഞ്ജു പുറത്തായതോടെ ഇനി വെല്ലുവിളികൾ ഇല്ലെന്ന് അവരുറപ്പിച്ചു. 18ാം ഓവറിൽ തിവാട്ടിയയെ നേരിടാൻ കോട്‌റലിനെ കൊണ്ടുവന്നതും ഇതിന്റെ ഭാഗമായിട്ടാണ്. പക്ഷേ പ്രതിനായകൻ നായകനായി മാറുന്നതാണ് പിന്നീട് കണ്ടത്.

കോട്‌റൽ എറിഞ്ഞ ആദ്യ നാല് പന്തും ബൗണ്ടറി ലൈന് മുകളിലൂടെ ഗ്യാലറിയിലേക്ക് പാഞ്ഞു. നാലാം പന്തിൽ റൺസില്ല. അഞ്ചാം പന്തും ഗ്യാലറിയിലേക്ക് പായിച്ച് ആ ഓവറിൽ തിവാട്ടിയ നേടിയത് 30 റൺസ്. ഇതോടെ കളി രാജസ്ഥാൻ തിരിച്ചുപിടിച്ചു കഴിഞ്ഞിരുന്നു. തിവാട്ടിയയെ ഇതുവരെ ട്രോളിക്കൊണ്ടിരുന്ന ട്രോളൻമാർ ഉടനെ ഒരു പേരുമിട്ടു. ദി റിയൽ സൈക്കോ

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!