റാഷിദ് മാജിക്ക്, ഡല്‍ഹിയെ കടപുഴക്കി ഹൈദരാബാദ്, സീസണിലെ ആദ്യ വിജയം

റാഷിദ് മാജിക്ക്, ഡല്‍ഹിയെ കടപുഴക്കി ഹൈദരാബാദ്, സീസണിലെ ആദ്യ വിജയം

അബുദാബി: ഐപിഎല്ലിലേക്കു മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നും വിജയവമായി തിരിച്ചുവന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് മൂന്നാം റൗണ്ടില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് വീഴ്ത്തിയത്. 15 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം. രണ്ടു തുടര്‍ ജയങ്ങള്‍ക്കു ശേഷം ഈ സീസണില്‍ ഡല്‍ഹിക്കേറ്റ ആദ്യ തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ മികച്ച ബൗളിങിലൂടെ താരനിബിഡമായ ഡല്‍ഹിയെ ഹൈദരാബാദ് വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 147 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ മാസ്മരിക ബൗളിങാണ് ഡല്‍ഹിയെ തകര്‍ത്തത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് രണ്ടു വിക്കറ്റ് ലഭിച്ചു. 34 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. റിഷഭ് പന്ത് (28), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (17), മാര്‍ക്കസ് സ്റ്റോയ്ണിസ് (11), പൃഥ്വി ഷാ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി.

വാര്‍ണര്‍ 33 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചപ്പോള്‍ വില്ല്യംസണ്‍ 26 പന്തിലായിരുന്നു അഞ്ചു ബൗണ്ടറികളോടെ 41 റണ്‍സ് നേടിയത്. മനീഷ് പാണ്ഡെ മൂന്നു റണ്‍സിന് മടങ്ങി. അരങ്ങേറ്റക്കാരനായ ജമ്മു കാശ്മീര്‍ താരം അബ്ദുള്‍ സമദ് (12*), അഭിഷേക് ശര്‍മ (1*) പുറത്താവാതെ നിന്നു. ഡല്‍ഹിക്കു വേണ്ടി പേസര്‍ കാഗിസോ റബാദയും അമിത് മിശ്രയും രണ്ടു വിക്കറ്റ് വീതമെടുത്തു.

ഹൈദരാബാദിന്റെ തുടക്കം

മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമായിരുന്നു നായകന്‍ വാര്‍ണറും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് ഹൈദരാബാദിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സ് ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തു. അര്‍ധസെഞ്ച്വറിയിലേക്കു മുന്നേറിയ വാര്‍ണറെ പുറത്താക്കി അമിത് മിശ്രയാണ് ഈ കൂട്ടുകെട്ടിനെ വേര്‍പിരിച്ചത്. റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച വാര്‍ണറുടെ ടൈമിങ് പിഴച്ചു. ഗ്ലൗവിന് അരികില്‍ തട്ടിത്തെറിച്ച ബോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്യാച്ച് ചെയ്തപ്പോള്‍ അംപയര്‍ നോട്ടൗട്ട് വിധിച്ചു. എന്നാല്‍ പന്തിന്റെ ആത്മവിശ്വാസത്തോടെയുള്ള അപ്പീലിനെ തുടര്‍ന്ന് ഡല്‍ഹി ഡിആര്‍എസിന്റെ സഹായം തേടി. തീരുമാനം ഡല്‍ഹിക്ക് അനുകൂലമാവുകയും ചെയ്തു.

പാണ്ഡെ പെട്ടെന്നു മടങ്ങി

വാര്‍ണര്‍ പുറത്തായി അധികം വൈകാതെ തന്നെ മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയും മടങ്ങി. ടീം സ്‌കോറിലേക്കു 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും പാണ്ഡെയെ ഡല്‍ഹി തിരിച്ചയച്ചു. അമിത് മിശ്രയ്ക്കു തന്നെയായിരുന്നു വിക്കറ്റ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച പാണ്ഡെയെ ഡീപ്പ് മിഡ് വിക്കറ്റില്‍ മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ കാഗിസോ റബാദ പിടികൂടി.

വില്ല്യംസണ്‍ മിന്നും ഫോമില്‍

ഈ സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ന്യൂസിലാന്‍ഡ് നായകന്‍ വില്ല്യംസണ്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ബെയര്‍സ്‌റ്റോയെ കൂട്ടുപിടിച്ച് വില്ല്യംസണ്‍ ടീമിനെ മുന്നോട്ട് നയിച്ചു. 52 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടി. അവസാന ഓവറുകളിില്‍ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ബെയര്‍സ്‌റ്റോ പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. കാഗിസോ റബാദയുടെ ബൗളിങില്‍ ബെയര്‍സ്‌റ്റോയുടെ ഷോട്ട് ആകാശത്തേക്ക് കുത്തിയുയര്‍ന്നപ്പോള്‍ മിഡ് ഓഫില്‍ നോര്‍ട്ടെ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.
വില്ല്യംസണാണ് അവസാനമായി പുറത്തായത്. 20ാം ഓവറിലെ നാലാമത്തെ പന്തില്‍ റബാദയ്‌ക്കെതിരേ സിക്‌സറിനു ശ്രമിച്ച വില്ല്യംസണിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ അക്ഷര്‍ പട്ടേല്‍ പിടികൂടി.

Share this story