ടോസിന്റെ വിജയം സൺ റൈസേഴ്‌സിന്; ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ടോസിന്റെ വിജയം സൺ റൈസേഴ്‌സിന്; ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് നായകൻ വാർണർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് മാറ്റങ്ങളോടെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. മുരളി വിജയ്, റിതുരാജ് ഗെയ്ക്ക് വാദ് , ജോഷ് ഹേസൽവുഡ് എന്നിവർ ഇന്ന് കളിക്കുന്നില്ല. അമ്പട്ടി റായിഡു, ഡ്വെയ്ൻ ബ്രാവോ, ഷാർദൂൽ താക്കൂർ എന്നിവർ ടീമിലെത്തി.

കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും മൂന്നാം മത്സരത്തിലെ ജയത്തോടെ സൺ റൈസേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്തിയിട്ടുണ്ട്. കെയ്ൻ വില്യംസൺ എത്തിയതോടെ ബാറ്റിംഗ് നിരയുടെ കരുത്തും വർധിച്ചു

Share this story