ടോസിൽ ജയിച്ച് രാജസ്ഥാൻ റോയൽസ്; ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്യും

ടോസിൽ ജയിച്ച് രാജസ്ഥാൻ റോയൽസ്; ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. മലയാളികളായ ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും നേർക്കുനേർ വരുന്നുവെന്നതാണ് മത്സരത്തിലെ ആകർഷണം

മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമാണ് ഇരു ടീമിനുമുള്ളത്. റൺ റേറ്റിന്റെ വ്യത്യാസത്തിൽ രാജസ്ഥാൻ ബംഗ്ലൂരിനേക്കാൾ ഒരു പടി മുന്നിലാണ്. പോയിന്റ് ടേബിളിൽ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തും ബാംഗ്ലൂർ ആറാം സ്ഥാനത്തുമാണ്.

ബാഗ്ലൂർ ടീം: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, ഗുർക്രീത് സിംഗ് മൻ, വാഷിംഗ്ടൺ സുന്ദർ, ഇസുറു ഉഡാന, നവ്ദീപ് സെയ്‌നി, യുസ് വേന്ദ്ര ചാഹൽ, ആദം സാംപ

രാജസ്ഥാൻ ടീം: ജോസ് ബട്‌ലർ, സ്റ്റീവൻ സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, മഹിപാൽ ലോമ്‌റോർ, ടോം കരൻ, ശ്രേയസ് ഗോപാൽ, ജോഫ്രാ ആർച്ചർ, ജയദേവ് ഉനദ്കട്.

Share this story