സഞ്ജു ശരിക്കും ഔട്ടായിരുന്നോ; ആരാധകരും ഒറ്റക്കെട്ടായി പറയുന്നു അല്ലെന്ന്

സഞ്ജു ശരിക്കും ഔട്ടായിരുന്നോ; ആരാധകരും ഒറ്റക്കെട്ടായി പറയുന്നു അല്ലെന്ന്

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ പുറത്തായ രീതിയിൽ വിവാദം പുകയുന്നു. യുസ് വേന്ദ്ര ചാഹലിന്റെ പന്തിൽ ചാഹൽ തന്നെ പിടിച്ചാണ് സഞ്ജു പുറത്തായത്. തേർഡ് അമ്പയർക്ക് വരെ വിട്ടിട്ടും തീരുമാനമാകാതെ വന്നതോടെ ഓൺ അമ്പയറുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു

ചാഹലിന്റെ കൈകളിലേക്കാണ് സഞ്ജുവിന്റെ ഷോട്ട് ചെന്നെത്തിയത്. എന്നാൽ റീപ്ലെയിൽ ചാഹൽ ക്യാച്ച് ചെയ്യുന്നതിനിടെ പന്ത് നിലത്ത് തൊട്ടതായി വ്യക്തമായി കാണാം. കമന്റേറ്റർമാരും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു

തേർഡ് അമ്പയറിലേക്ക് റിവ്യൂ പോയെങ്കിലും അദ്ദേഹത്തിനും തീരുമാനമെടുക്കാനായില്ല. ഒടുവിൽ ഫസ്റ്റ് അമ്പയറുടെ തീരുമാനത്തിന് വിടുന്നുവെന്ന മറുപടിയാണ് ഉണ്ടായത്. ഇതോടെ സഞ്ജു മൈതാനം വിട്ടു. നിരവധി പേരാണ് ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.

Share this story