രാജസ്ഥാന് ഇന്ന് ജയിച്ചേ മതിയാകൂ, സ്‌റ്റോക്‌സ് ടീമിൽ; സൺ റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും

രാജസ്ഥാന് ഇന്ന് ജയിച്ചേ മതിയാകൂ, സ്‌റ്റോക്‌സ് ടീമിൽ; സൺ റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ടോസ് നേടിയ സൺ റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. തുടർ തോൽവികളിൽ നിന്ന് രക്ഷ തേടിയാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. അവസാന നാല് മത്സരങ്ങളും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു.

ബെൻ സ്റ്റോക്‌സിന്റെ വരവാണ് രാജസ്ഥാനിലെ പ്രധാന മാറ്റം. ജയ്‌സ്വാൾ, മഹിപാൽ ലോംറോർ, ടൈ എന്നിവർ ഇന്ന് കളിക്കുന്നില്ല. പകരം റിയാൻ, ബെൻ സ്റ്റോക്‌സ്, റോബിൻ ഉത്തപ്പ എന്നിവർ പ്ലേയിംഗ് ഇലവനിലുണ്ട്. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയമാണ് രാജസ്ഥാനുള്ളത്. ആറ് മത്സരങ്ങളിൽ നിന്നായി മൂന്ന് വിജയമാണ് ഹൈദരാബാദിനുള്ളത്.

സൺ റൈസേഴ്‌സ് ടീം: ഡേവിഡ് വാർണർ, ജോണി ബെയിർസ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, അഭിഷേക് ശർമ, റാഷിദ് ഖാൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, ടി നടരാജൻ

രാജസ്ഥാൻ റോയൽസ് ടീം: ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ബെൻ സ്റ്റോക്‌സ്, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ജോഫ്രാ ആർച്ചർ, ശ്രേയസ് ഗോപാൽ, കാർതിക് ത്യാഗി, വരുൺ ആരോൺ

Share this story