തെവാത്തിയ-പരാഗ് മാജിക്; സൺ റൈസേഴ്‌സിനെ തകർത്ത് രാജസ്ഥാൻ വിജയവഴിയിൽ

തെവാത്തിയ-പരാഗ് മാജിക്; സൺ റൈസേഴ്‌സിനെ തകർത്ത് രാജസ്ഥാൻ വിജയവഴിയിൽ

ഐപിഎല്ലിൽ രാജസ്ഥാൻ വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 159 റൺസ് അവർ 5 വിക്കറ്റ് നഷ്ടത്തിൽ 19. 5 ഓവറിൽ മറികടന്നു. അവസാന ഓവറുകളിൽ കത്തിക്കയറിയ തെവാത്തിയയുടെ മികവിലാണ് രാജസ്ഥാന്റെ വിജയം

ടോസ് നേടിയ സൺ റൈസേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മനീഷ് പാണ്ഡെ 44 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 54 റൺസെടുത്തു. വാർണർ 38 പന്തിൽ 48 റൺസെടുത്ത് പുറത്തായി

വില്യംസൺ 22 റൺസും പ്രിയം ഗാർഗ് 15 റൺസും ബെയിർസ്‌റ്റോ 16 റൺസുമെടുത്തു. രാജസ്ഥാന് വേണ്ടി ജോഫ്രാ ആർച്ചർ, കാർത്തിക് ത്യാഗി, ജയദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി

തെവാത്തിയ-പരാഗ് മാജിക്; സൺ റൈസേഴ്‌സിനെ തകർത്ത് രാജസ്ഥാൻ വിജയവഴിയിൽ

മറുപടി ബാറ്റിംഗിൽ തകർച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. സ്‌കോർ ബോർഡിൽ ഏഴ് തികഞ്ഞപ്പോൾ 5 റൺസെടുത്ത ബെൻ സ്‌റ്റോക്‌സ് പുറത്തായി. 25 ൽ 5 റൺസെടുത്ത സ്മിത്തും പുറത്തും സ്‌കോർ 26ൽ 16 റൺസെടുത്ത ബട്‌ലറും പുറത്തായതോടെ രാജസ്ഥാൻ സമ്മർദത്തിലായി

63ൽ 18 റൺസെടുത്ത ഉത്തപ്പ പുറത്ത്. പിന്നാലെ 26 റൺസെടുത്ത സഞ്ജുവും മടങ്ങിയതോടെ രാജസ്ഥാൻ തോൽവി മുന്നിൽ കണ്ടു. പിന്നാലെയാണ് തെവാത്തിയയുടെയും പ്രിയം പരാഗിന്റെയും കൂട്ടുകെട്ട് പിറന്നത്. 18ാം ഓവറിൽ അതുവരെ അപകടകാരിയായിരുന്ന റാഷിദ് ഖാന്റെ ഓവറിൽ മൂന്ന് ഫോറുകൾ തുടർച്ചയായി പായിച്ച് തെവാത്തിയ ലക്ഷ്യം വ്യക്തമാക്കി. പിന്നാലെ വരും ഓവറുകളിൽ സിക്‌സും ബൗണ്ടറികളും യഥേഷ്ടം വന്നതോടെ രാജസ്ഥാൻ ജയം പിടിച്ചെടുത്തു

അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്‌സർ പറത്തിയാണ് പരാഗ് വിജയറൺ നേടിയത്. പരാഗ് 26 പന്തിൽ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 42 റൺസുമായും തെവാത്തിയ 28 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും സഹിതം 45 റൺസുമായും പുറത്താകാതെ നിന്നു

Share this story