വിജയം തുടരാൻ കോഹ്ലിപ്പട, പിടിച്ചുകെട്ടാൻ കൊൽക്കത്ത; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും

വിജയം തുടരാൻ കോഹ്ലിപ്പട, പിടിച്ചുകെട്ടാൻ കൊൽക്കത്ത; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാർജയിലാണ് മത്സരം. അതിനാൽ തന്നെ മികച്ച സ്‌കോർ ലക്ഷ്യമിട്ടാണ് ആർ സി ബി ഇറങ്ങുന്നത്.

വിജയവഴിയിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് കോഹ്ലിയും സംഘവും കൊൽക്കത്തയെ നേരിടാനിറങ്ങുന്നത്. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരാണ് കൊൽക്കത്ത. ആറ് മത്സരങ്ങളിൽ നിന്നായി നാല് ജയവും രണ്ട് തോൽവിയുമാണ് അവർക്കുള്ളത്. ആർ സി ബിക്കും നാല് ജയവും രണ്ട് തോൽവിയുമാണുള്ളത്. പോയിന്റ് ടേബിളിൽ നാലാമതാണ് കോഹ്ലി പട

ബംഗ്ലൂർ ടീം: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉഡാന, നവ്ദീപ് സൈനി, യുസ് വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്

കൊൽക്കത്ത ടീം: രാഹുൽ ത്രിപാഠി, ശുഭം ഗിൽ, ടോം ബാന്റൺ, നിതീഷ് റാണ, ഇയാൻ മോർഗൻ, ദിനേശ് കാർത്തിക്, ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, കമലേഷ് നാഗർകോട്ടി, പ്രദീഷ് കൃഷ്ണ, വരുൺ ചക്രവർത്തി

Share this story