ഒന്നാമനാകാൻ മുംബൈ; ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഒന്നാമനാകാൻ മുംബൈ; ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. പോയിന്റ് ടേബിളിൽ ഒന്നാമത് കയറാനാണ് മുംബൈ ഇന്നിറങ്ങുന്നത്. അതേസമയം ആദ്യ മൂന്ന് പേരിലെത്താനാകും കൊൽക്കത്തയുടെ ശ്രമം

നിലവിൽ മുംബൈ രണ്ടാം സ്ഥാനത്തും കൊൽക്കത്ത നാലാം സ്ഥാനത്തുമാണ്. രണ്ട് മാറ്റങ്ങളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലുള്ളത്. ബാന്റണും നാഗർകോട്ടിയും പുറത്തായപ്പോൾ ഗ്രീനും ശിവം മാവിയും ടീമിലെത്തി. മുംബൈ ഇന്ത്യൻസിൽ ഒരു മാറ്റമുണ്ട്. ജയിംസ് പാറ്റിൻസണ് പകരം നഥാൻ കോട്ടർനൈൽ ടീമിലെത്തി

മുംബൈ ടീം: ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര, നഥാൻ കോട്ടർനൈൽ

കൊൽക്കത്ത ടീം: ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ദിനേശ് കാർത്തിക്, ഇയാൻ മോർഗൻ, ആന്ദ്ര റെസ്സൽ, ക്രിസ് ഗ്രീൻ, പാറ്റ് കമ്മിൻസ്, പ്രതീഷ് കൃഷ്ണ, ശിവം മാവി, വരുൺ ചക്രവർത്തി

Share this story