മുന്നോട്ടു പോകണമെങ്കിൽ റോയൽസിന് ജയിക്കണം; ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും

മുന്നോട്ടു പോകണമെങ്കിൽ റോയൽസിന് ജയിക്കണം; ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ റോയൽസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടുർണമെന്റിൽ മുന്നോട്ടു തുടരണമെങ്കിൽ ഇന്ന് അവർക്ക് ജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഇവർ. ഇന്ന് ജയിക്കുകയാണെങ്കിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാൻ രാജസ്ഥാന് സാധിക്കും. മറുവശത്ത് ആർ സി ബി മൂന്നാം സ്ഥാനത്താണ്. ജയത്തോടെ

പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് ആർ സി ബിക്കുള്ളത്. മറ്റ് മാറ്റങ്ങൾ ടീമിലുണ്ട്. മുഹമ്മദ് സിറാജിന് പകരം ഗുർക്രീസ് സിംഗും ശിവം ദുബെക്ക് പകരംം ഷഹബാസ് അഹമ്മദും ടീമിലെത്തി. ഷഹബാസിന്റെ അരങ്ങേറ്റ മത്സരമാണിത്

രാജസ്ഥാൻ ടീം: ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, സ്റ്റീവൻ സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, ജയദേവ് ഉനദ്കട്ട്, കാർതിക് ത്യാഗി

ബാംഗ്ലൂർ ടീം: ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, ഗുർക്രീത് സിംഗ് മൻ, ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഇസുറു ഉഡാന, നവ്ദീപ് സൈനി, യുസ് വേന്ദ്ര ചാഹൽ

Share this story