കോഹ്ലിയും മോർഗനും നേർക്കുനേർ; ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

കോഹ്ലിയും മോർഗനും നേർക്കുനേർ; ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ടോസ് നേടിയ കൊൽക്കത്ത നായകൻ ഇയാൻ മോർഗൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. തുല്യശക്തികളുടെ പോരാട്ടമാണ് ഇന്ന് നടക്കുന്നത്.

പോയിന്റ് ടേബിളിൽ ബാംഗ്ലൂർ മൂന്നാമതും കൊൽക്കത്ത നാലാമതുമാണ്. ഇന്ന് മികച്ച റൺ റേറ്റോടെ ജയിച്ചാൽ ബാംഗ്ലൂരിന് ഒന്നാം സ്ഥാനത്തേക്ക് എത്താം. അതേസമയം പ്ലേ ഓഫ് ഉറപ്പിക്കാനായാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്.

കൊൽക്കത്ത ടീം: ശുഭം ഗിൽ, ടോം ബാന്റൺ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ദിനേശ് കാർത്തിക്, ഇയാൻ മോർഗൻ, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൺ, കുൽദീപ് യാദവ്, പ്രദീഷ് കൃഷ്ണ, വരുൺ ചക്രവർത്തി

ആർ സി ബി ടീം: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, ഗുർകീരാട് സിംഗ്, ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ, ഇസുറു ഉഡാന, നവ്ദീപ് സൈനി, യുസ് വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്

Share this story