തകർത്തടിച്ച് നരൈനും നിതീഷ് റാണയും; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് കൂറ്റൻ സ്‌കോർ

തകർത്തടിച്ച് നരൈനും നിതീഷ് റാണയും; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് കൂറ്റൻ സ്‌കോർ

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. നിതീഷ് റാണ, സുനിൽ നരൈൻ എന്നിവർ അർധ സെഞ്ച്വറി നേടി

തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. സ്‌കോർ 11ൽ നിൽക്കെ ശുഭം ഗിൽ പുറത്തായി. 35ൽ രണ്ടാം വിക്കറ്റും 42 ൽ മൂന്നാം വിക്കറ്റും വീണു. പിന്നീട് ക്രീസിൽ ഒന്നിച്ച നരൈനും റാണയും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.

നരൈൻ ആയിരുന്നു കൂടുതൽ അപകടകാരി. 32 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 64 റൺസെടുത്ത് നരൈൻ പുറത്തായി. 53 പന്തിൽ 13 ഫോറും ഒരു സിക്‌സും സഹിതം 81 റൺസാണ് റാണ എടുത്തത്.

ശുഭം ഗിൽ 9 റൺസും രാഹുൽ ത്രിപാഠി 13 റൺസും ദിനേശ് കാർത്തിക് 3 റൺസും ഇയാൻ മോർഗൻ 17 റൺസുമെടുത്തു.

Share this story