പ്ലേ ഓഫ് കാണണമെങ്കിൽ ഇരു ടീമുകൾക്കും ജയം അനിവാര്യം; ടോസ് രാജസ്ഥാന്, കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

പ്ലേ ഓഫ് കാണണമെങ്കിൽ ഇരു ടീമുകൾക്കും ജയം അനിവാര്യം; ടോസ് രാജസ്ഥാന്, കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും ഇന്ന് ഏറ്റുമുട്ടും. ഇരു ടീമുകളുടെയും അവസാന മത്സരമാണിത്. ഇരു ടീമുകൾക്കും 12 പോയിന്റ് വീതമാണുള്ളത്. തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത നിലനിർത്തുകയും ചെയ്യാം

12 പോയിന്റാണെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ ആറാം സ്ഥാനത്തും കൊൽക്കത്ത അവസാന സ്ഥാനത്തുമാണുള്ളത്. ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു

കൊൽക്കത്ത ടീം: ശുഭ്മാൻ ഗിൽ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, ഇയാൻ മോർഗൻ, ആന്ദ്രെ റസ്സൽ, സുനിൽ നരൈൻ, പാറ്റ് കമ്മിൻസ്, കമലേഷ് നാഗർകോട്ടി, ശിവം മാവി, വരുൺ ചക്രവർത്തി

രാജസ്ഥാൻ ടീം: റോബിൻ ഉത്തപ്പ, ബെൻ സ്റ്റോക്‌സ്, സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലർ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, കാർതിക് ത്യാഗി, വരുൺ ആരോൺ

Share this story