സഞ്ജു സാംസൺ ഓസീസ് പര്യടനത്തിനുള്ള ഏകദിന ടീമിലും ഇടം നേടി; രോഹിത് ശർമ ടെസ്റ്റ് ടീമിൽ

സഞ്ജു സാംസൺ ഓസീസ് പര്യടനത്തിനുള്ള ഏകദിന ടീമിലും ഇടം നേടി; രോഹിത് ശർമ ടെസ്റ്റ് ടീമിൽ

നവംബർ അവസാനം ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. ഒക്ടോബർ 26ന് പ്രഖ്യാപിച്ച ടീമിലാണ് ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. മലയാളി ക്രിക്കറ്റ് ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്നതാണ് പുതിയ മാറ്റം

ട്വന്റി 20യിലേക്ക് മാത്രം പരിഗണിച്ചിരുന്ന സഞ്ജു സാംസണെ ഏകദിന ടീമിലും ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നേരത്തെ ഒരു ടീമിലും പരിഗണിക്കാതിരുന്ന രോഹിത് ശർമയെ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തി

വിരാട് കോഹ്ലി പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് തിരിക്കും. അനുഷ്‌കയും കോഹ്ലിയും തങ്ങളുടെ ആദ്യത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഇതേ തുടർന്നാണ് കോഹ്ലി വേഗം തിരിക്കുക.

രോഹിതിന്റെ പരുക്ക് കൂടി കണക്കിലെടുത്താണ് താരത്തെ ഏകദിന-ടി20 ടീമുകളിൽ നിന്ന് വിശ്രമം അനുവദിച്ചത്. ഇഷാന്തിന്റെ പരുക്ക് ഭേദമായാൽ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുമെന്നും സെലക്ഷൻ കമ്മിറ്റി അറിയിച്ചു. ടി20യിൽ പരിഗണിച്ചിരുന്ന വരുൺ ചക്രവർത്തിക്ക് പരുക്കേറ്റതിനാൽ പകരം ടി നടരാജനെ ടീമിലെടുത്തു.

ടി20 ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ് വേന്ദ്ര ചാഹൽ, ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചാഹർ, ടി നടരാജൻ

ഏകദിന ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാർദൂൽ താക്കൂർ, സഞ്ജു സാംസൺ

ടെസ്റ്റ് ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്‌

Share this story