ശ്രേയസ്സിനും പന്തിനും അർധ സെഞ്ച്വറി; ഐപിഎൽ ഫൈനലിൽ മുംബൈക്ക് 157 റൺസ് വിജയലക്ഷ്യം

ശ്രേയസ്സിനും പന്തിനും അർധ സെഞ്ച്വറി; ഐപിഎൽ ഫൈനലിൽ മുംബൈക്ക് 157 റൺസ് വിജയലക്ഷ്യം

ഐപിഎൽ ഫൈനലിൽ മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ഡൽഹി 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ഡൽഹിക്കായി നായകൻ ശ്രേയസ്സ് അയ്യരും റിഷഭ് പന്തും അർധ സെഞ്ച്വറി തികച്ചു.

തകർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം. നാല് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ മാർകസ് സ്റ്റോയിനിസിനെ ഡൽഹിക്ക് നഷ്ടപ്പെട്ടു. സ്‌കോർ 16ൽ നിൽക്കെ രണ്ട് റൺസെടുത്ത രഹാനെയും പുറത്തായി. 22ൽ 15 റൺസെടുത്ത ശിഖർ ധവാനും പുറത്തായതോടെ ഡൽഹി സമ്മർദത്തിലേക്ക് വീണു.

ധവാൻ 15 റൺസിന് പുറത്തായതോടെ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ് കെ എൽ രാഹുൽ സുരക്ഷിതമാക്കി. പന്തും ശ്രേയസ്സ് അയ്യരും ചേർന്നുള്ള കൂട്ടുകെട്ടാണ് ഡൽഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

ശ്രേയസ്സിനും പന്തിനും അർധ സെഞ്ച്വറി; ഐപിഎൽ ഫൈനലിൽ മുംബൈക്ക് 157 റൺസ് വിജയലക്ഷ്യം

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോർ 118ൽ നിൽക്കെ 38 പന്തിൽ 56 റൺസെടുത്ത പന്ത് പുറത്തായി. നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് പന്ത് 56 റൺസെടുത്തത്. താരത്തിന്റെ സീസണിലെ ആദ്യ അർധ ശതകമാണിത്. ഇതുവരെയുള്ള വിമർശനങ്ങൾക്ക് കലാശപ്പോരിലെ അർധ ശതകത്തിലൂടെ പന്ത് മറുപടി നൽകുകയും ചെയ്തു

പന്തിന് പിന്നാലെ ക്രീസിലെത്തിയ ഹേറ്റ്‌മേയർക്ക് ഒന്നും ചെയ്യാനായില്ല. 5 റൺസെടുത്ത ഹേറ്റ്‌മെയറെ ബോൾട്ട് പുറത്താക്കി. ഇതോടെ സ്‌കോറിംഗ് വേഗത കുറഞ്ഞു. സ്‌കോർ 149ൽ 9 റൺസെടുത്ത അക്‌സർ പട്ടേലും പുറത്തായി. മത്സരം അവസാനിക്കുമ്പോൾ ശ്രേയസ്സ് അയ്യർ 50 പന്തിൽ 65 റൺസുമായി പുറത്താകാതെ നിന്നു. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ശ്രേയസ്സ് 65 റൺസ് എടുത്തത്.

മുംബൈക്കായി ട്രെൻഡ് ബോൾട്ട് 3 വിക്കറ്രുകൾ വീഴ്ത്തി. കോട്ടർനൈൽ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തു. സ്റ്റാർ ബൗളർ ബുമ്രക്ക് വിക്കറ്റൊന്നും ലഭിച്ചില്ല

Share this story