ഐപിഎല്ലിലേക്ക് ഒമ്പതാം ടീം കൂടി എത്തുന്നു; ഉടമകൾ അദാനി ഗ്രൂപ്പ്

ഐപിഎല്ലിലേക്ക് ഒമ്പതാം ടീം കൂടി എത്തുന്നു; ഉടമകൾ അദാനി ഗ്രൂപ്പ്

ഐപിഎല്ലിൽ ഒമ്പതാമതൊരു ടീമിനെ കൂടി ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിക്കുന്നതായി റിപ്പോർട്ടുകൾ. ദ ഹിന്ദുവിന്റേതാണ് റിപ്പോർട്ട്. 2021ലെ പതിനാലാം സീസണിൽ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപറേറ്റ് ഭീമന്റെ ഉടമസ്ഥതയിലാകും പുതിയ ടീം

അദാനി ഗ്രൂപ്പിനെയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അടുത്ത സീസണിലേക്കുള്ള താരലേലം 2021 തുടക്കത്തിൽ തന്നെ നടക്കും. ഇക്കാര്യം അതാത് ഫ്രാഞ്ചൈസികളെ ബിസിസിഐ അറിയിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധികൾക്കിടെ ഇത്തവണ ഐപിഎൽ നടത്തിയത് യുഎഇയിൽ ആയിരുന്നു. വിജയകരമായി തന്നെ സീസൺ പൂർത്തികരിച്ചതിന്റെ ആശ്വാസത്തിലാണ് ബിസിസിഐ. ഇതിന് പിന്നാലെയാണ് പുതിയൊരു ടീം കൂടി ക്രിക്കറ്റ് പൂരത്തിലേക്ക് എത്തുമെന്ന വാർത്ത കൂടി വരുന്നത്.

Share this story