രണ്ടാം ഏകദിനത്തിലും തോൽവി: പരാജയം 51 റൺസിന്, ഇന്ത്യക്ക് പരമ്പര നഷ്ടം

Share with your friends

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് പരാജയം. 51 റൺസിനാണ് ഇന്ത്യ തോറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ടതോടെ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 389 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസിലൊതുങ്ങി

സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റൻ സ്‌കോർ ഉയർത്തിയത്. സ്മിത്ത് 64 പന്തിൽ 2 സിക്‌സും 14 ഫോറും സഹിതം 104 റൺസെടുത്തു. ഡേവിഡ് വാർണർ 83 റൺസും ആരോൺ ഫിഞ്ച് 60 റൺസും ലാബുഷെയ്ൻ 70 റൺസും മാക്‌സ് വെൽ 63 റൺസുമെടുത്തു.

ധവാനും അഗർവാളും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 28 റൺസെടുത്ത ധവാൻ ആദ്യം പുറത്തായി. തൊട്ടുപിന്നാലെ 30 റൺസെടുത്ത മായങ്കും മടങ്ങി. ശ്രേയസ്സ് അയ്യർ 38 റൺസെടുത്തു. കോഹ്ലിയും രാഹുലും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ ഉയർത്തിയെങ്കിലും 89 റൺസിന് കോഹ്ലി പുറത്തായി

രാഹുൽ 76 റൺസിനും ഹാർദിക് പാണ്ഡ്യ 28 റൺസിനും ജഡേജ 24 റൺസിനും പുറത്തായി. നവ്ദീപ് സൈനി 10 റൺസെടുത്തു. പാറ്റ് കമ്മിൻസ് മൂന്നും സാമ്പ, ഹേസിൽവുഡ് എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു. ഹെൻ റിക്‌സ്, മാക്‌സ് വെൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!