കോഹ്ലി പടയെ അടിച്ചൊതുക്കി ഓസ്‌ട്രേലിയ; വാർണറും ഫിഞ്ചും അർധസെഞ്ച്വറി പിന്നിട്ടു

കോഹ്ലി പടയെ അടിച്ചൊതുക്കി ഓസ്‌ട്രേലിയ; വാർണറും ഫിഞ്ചും അർധസെഞ്ച്വറി പിന്നിട്ടു

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം. മത്സരം 22 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 136 റൺസ് എന്ന നിലയിലാണ്. ഓസീസിനായി ഇരു ഓപണർമാരും അർധ സെഞ്ച്വറി പിന്നിട്ടിട്ടുണ്ട്

വാർണർ 78 റൺസുമായും ഫിഞ്ച് 53 റൺസുമായും ക്രീസിൽ തുടരുകയാണ്. 69 പന്തിൽ ഏഴ് ഫോറും 3 സിക്‌സും സഹിതമാണ് വാർണർ 78 റൺസ് എടുത്തത്. 63 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് ഫിഞ്ച് 54 റൺസ് എടുത്തത്.

ആദ്യ മത്സരത്തിലേതെന്നതു പോലെ ഇന്ത്യൻ ബൗളർമാർ ഓസീസ് പിച്ചിൽ അമ്പേ പരാജയപ്പെടുന്നതാണ് ഇന്നും കാണുന്നത്. അഞ്ച് ബൗളർമാരെ മാറി മാറി പരീക്ഷിച്ചും ഓസീസ് നിരയിൽ വിള്ളൽ വീഴ്ത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടില്ല. കൂറ്റൻ സ്‌കോറിലേക്കാണ് ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിലും പോകുന്നത്.

Share this story