വെടിക്കെട്ട് ബാറ്റിംഗുമായി വീണ്ടും സ്മിത്ത്; 62 പന്തിൽ സെഞ്ച്വറി, ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോറിലേക്ക്

വെടിക്കെട്ട് ബാറ്റിംഗുമായി വീണ്ടും സ്മിത്ത്; 62 പന്തിൽ സെഞ്ച്വറി, ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയ പടുകൂറ്റൻ സ്‌കോറിലേക്ക്. 41 ഓവർ പൂർത്തിയാകുമ്പോഴേക്കും ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എന്ന നിലയിലെത്തി. ഓസീസിനായി സ്റ്റീവ് സ്മിത്ത് സെഞ്ച്വറി തികച്ചു

62 പന്തുകളിലാണ് സ്മിത്തിന്റെ സെഞ്ച്വറി. രണ്ട് സിക്‌സും 13 ഫോറും സ്മിത്ത് കണ്ടെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സ്മിത്ത് സെഞ്ച്വറി നേടുന്നത്. 39 റൺസുമായി ലാബുഷെയ്‌നാണ് സ്മിത്തിനൊപ്പം ക്രീസിൽ

വാർണറും ഫിഞ്ചുമാണ് ഓസീസ് നിരയിൽ പുറത്തായത്. സ്‌കോർ 142 എത്തിച്ച ശേഷമാണ് ഓസീസ് ഓപണിംഗ് നിര പിരിഞ്ഞത്. വാർണർ 77 പന്തിൽ 83 റൺസും ഫിഞ്ച് 69 പന്തിൽ 60 റൺസുമെടുത്തു.

Share this story