ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; 5 വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; 5 വിക്കറ്റുകൾ നഷ്ടപ്പെട്ടു

മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. മത്സരം 31 ഓവർ പിന്നിടുമ്പോൾ ഓസീസ് 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്.

സ്‌കോർ 56 എത്തിയപ്പോഴേക്കും ഓസീസിന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പരുക്കേറ്റ വാർണർക്ക് പകരം ഓപണറായിഎത്തിയ ലാബുഷെയൻ 7 റൺസിന് പുറത്തായി. ടി നടരാജന്റെ ആദ്യ ഏകദിന വിക്കറ്റായിരുന്നു ഇത്. പിന്നാലെ ഏഴ് റൺസെടുത്ത സ്മിത്തിനെ ഷാർദൂൽ താക്കൂർ പുറത്താക്കി

സ്‌കോർ 117ൽ നിൽക്കെ ഹെൻ റിക്‌സ് വീണു. 22 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഭീഷണിയാകുമെന്ന് കരുതിയ ഫിഞ്ചിനെ ജഡേജ പുറത്താക്കി. 82 പന്തിൽ ഏഴ് ഫോറും 3 സിക്‌സും സഹിതം 75 റൺസാണ് ഫിഞ്ച് എടുത്തത്.

21 റൺസെടുത്ത ഗ്രീനിനെ കുൽദീപ് യാദവ് പുറത്താക്കി. നിലവിൽ 18 റൺസുമായി ആൻഡി കാറെയും മാക്‌സ് വെല്ലുമാണ് ക്രീസിൽ. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണ് എടുത്തത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയമാണ് ഇന്ന് തേടുന്നത്.

Share this story