ആശ്വാസ ജയം തേടി: മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഓസീസിനെതിരെ ആദ്യം ബാറ്റ് ചെയ്യും

ആശ്വാസ ജയം തേടി: മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഓസീസിനെതിരെ ആദ്യം ബാറ്റ് ചെയ്യും

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കാൻബറയിലാണ് മത്സരം

ആദ്യ രണ്ട് ഏകദിനങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ടീമിലും നിരവധി മാറ്റങ്ങളുണ്ട്. മായങ്ക്് അഗർവാൾ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ചാഹൽ എന്നിവർ പുറത്തായപ്പോൾ ശുഭ് മാൻ ഗിൽ, ടി നടരാജൻ, കുൽദീപ് യാദവ്, ഷാർദൂൽ താക്കൂർ എന്നിവർ ടീമിലെത്തി. അതേസമയം മലയാളി താരം സഞ്ജുവിന് ഇന്നും അവസരം ലഭിച്ചില്ല

ഇന്ത്യൻ ടീം: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ടി നടരാജൻ

ഓസീസ് ടീം: ആരോൺ ഫിഞ്ച്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ഹെൻ റിക്‌സ്, മാക്‌സ് വെൽ, അലക്‌സ് കാറെ, കമറോൺ ഗ്രീൻ, ആഷ്ടൻ അഗർ, സീൻ അബോട്ട്, ആദം സാമ്പ, ജോഷ് ഹേസിൽവുഡ്

Share this story