രണ്ടാം ടി20യിൽ ഓസീസിന് മികച്ച തുടക്കം; രണ്ട് വിക്കറ്റുകൾ വീണു

രണ്ടാം ടി20യിൽ ഓസീസിന് മികച്ച തുടക്കം; രണ്ട് വിക്കറ്റുകൾ വീണു

ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. പത്ത് ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഇന്ത്യൻ നായകൻ കോഹ്ലി ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ഓസ്‌ട്രേലിയക്കായി ഓപണർ മാത്യു വാഡെ അർധ സെഞ്ച്വറി തികച്ചു. 32 പന്തിൽ പത്ത് ഫോറും ഒരു സിക്‌സും സഹിതം 58 റൺസെടുത്ത വാഡെ റൺ ഔട്ടാകുകയായിരുന്നു.

ഷോർട്ട് ഒമ്പത് റൺസിന് പുറത്തായി. നടരാജനാണ് വിക്കറ്റ്. ഏഴ് റൺസുമായി സ്മിത്തും 12 റൺസുമായി മാക്‌സ് വെല്ലുമാണ് ക്രീസിൽ

Share this story