ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച; ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച; ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ത്രിദിന പരിശീലനത്തിനിറങ്ങിയ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച. ഓസ്‌ട്രേലിയ എക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻസ് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എന്ന നിലയിലാണ്

40 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യൻസിനെ പൂജാരയും രഹാനയെും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. രഹാനെയാണ് ഇന്ത്യൻസിനെ നയിക്കുന്നത്. പൂജാര 54 റൺസിന് പുറത്തായി. രഹാനെ 92 റൺസുമായി ക്രീസിലുണ്ട്

ഉമേഷ് യാദവാണ് രഹാനെക്കൊപ്പം ക്രീസിൽ. ഹനുമ വിഹാരി 15 റൺസും കുൽദീപ് യാദവ് 15 റൺസും അശ്വിൻ അഞ്ച് റൺസുമെടുത്തു. പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ എന്നിവർ പൂജ്യത്തിന് പുറത്തായി. ഓസ്‌ട്രേലിയ എക്ക് വേണ്ടി പാറ്റിൻസൺ മൂന്ന് വിക്കറ്റും ഹെഡ് രണ്ട് വിക്കറ്റും നെസർ, ബേർഡ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Share this story