വാഡെക്കും മാക്‌സ്‌വെല്ലിനും അർധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസീസിന് മികച്ച സ്‌കോർ

വാഡെക്കും മാക്‌സ്‌വെല്ലിനും അർധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസീസിന് മികച്ച സ്‌കോർ

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ ഓസീസ് 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. ടോസ് നേടിയ വിരാട് കോഹ്ലി ഓസ്‌ട്രേലിയയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓസീസിന് വേണ്ടി ഓപണർ മാത്യു വാഡെ, ഗ്ലെൻ മാക്‌സ് വെൽ എന്നിവർ അർധ സെഞ്ച്വറി നേടി

തുടക്കത്തിലെ പൂജ്യം റൺസുമായി നായകൻ ഫിഞ്ചിനെ നഷ്ടപ്പെട്ടെങ്കിലും വാഡെയുടെ തകർപ്പനടിയിൽ ഓസീസ് സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. 18.2 ഓവറിൽ സെഞ്ച്വറിയിലേക്ക് കുതിക്കവെ വാഡെയെ ഷാർദൂൽ താക്കൂർ പുറത്താക്കി. 53 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 80 റൺസാണ് വാഡെ എടുത്തത്

36 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 54 റൺസെടുത്ത മാക്‌സ് വെല്ലിനെ നടരാജൻ ക്ലീൻ ബൗൾഡ് ചെയ്തു. അവസാന ഓവറിലെ ആദ്യ പന്തിലാണ് മാക്‌സ് വെൽ പുറത്തായത്. സ്മിത്ത് 24 റൺസെടുത്തു. ഷോർട്ട് 7 റൺസിന് പുറത്തായി. സാംസ് നാല് റൺസുമായു ഹെൻ റിക്‌സ് 5 റൺസുമായും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ടി നടരാജൻ, ഷാർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി.

Share this story