അടിക്ക് മറുപടി തിരിച്ചടി: ഓസ്‌ട്രേലിയ എ 108 റൺസിന് പുറത്ത്; ഇന്ത്യക്ക് 86 റൺസ് ലീഡ്

അടിക്ക് മറുപടി തിരിച്ചടി: ഓസ്‌ട്രേലിയ എ 108 റൺസിന് പുറത്ത്; ഇന്ത്യക്ക് 86 റൺസ് ലീഡ്

ഓസ്‌ട്രേലിയ എക്കെതിരെ രണ്ടാം ത്രിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് 86 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 194 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസീസ് എയെ 108 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു

മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമി, നവ്ദീപ് സൈനി, രണ്ട് വിക്കറ്റെടുത്ത ബുമ്ര, ഒരു വിക്കറ്റെടുത്ത സിറാജ് എന്നീ പേസർമാരാണ് ഓസ്‌ട്രേലിയൻ എയെ എറിഞ്ഞിട്ടത്. ഓസീസ് ഇന്നിംഗ്‌സിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. നാല് പേർക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. 32 റൺസെടുത്ത അലക്‌സ് കാറെയാണ് ടോപ് സ്‌കോറർ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബുമ്രയുടെ അർധ സെഞ്ച്വറി മികവിലാണ് 194 റൺസ് എടുത്തത്. 57 പന്തിൽ 55 റൺസെടുത്ത ബുമ്ര പുറത്താകാതെ നിന്നു. പൃഥ്വി ഷാ 40, ശുഭ്മാൻ ഗിൽ 43, മുഹമ്മദ് സിറാജ് 22 റൺസെടുത്തു.

Share this story